2009 ജൂലൈ 15, ബുധനാഴ്‌ച

വിദ്യ +അഭ്യാസം =വിദ്യാഭ്യാസം !! ഒരു അനുഭവകഥ ..

ആദ്യമേ പറയട്ടെ.. ഒട്ടും തന്നെ കൂട്ടിചേര്ക്കലുകാലോ ഏചുകെട്ടലുകലൊ ഇല്ലാതെയാണ് ഞാന്‍ ഇതെഴുതുന്നത്.
കഥ നടന്നത് ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ആണ്. നഗരത്തിലെഒരു പ്രമുഖ isce സ്കൂളില്‍ ആണ്. അവിടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. സൌകര്യാര്‍ത്ഥം നമുക്കവരെ അപ്പു എന്നും രാജു എന്നും വിളിക്കാം..
ഒരു ദിവസം രാജു അപ്പുവിനോട് പറയുന്നു "എടാ നമ്മടെ ക്ലാസ്സിലെ ആ മീനുവില്ലേ .. അവള് സൂപ്പര്‍ സംഭവമാണ്ട്ടാ. വിളിച്ച പോന്നോളും. എനിക്കൊരു കിസ്സ്‌ ഒക്കെ തന്നു."
പറഞ്ഞതു സ്വന്തം കൂട്ടുകാരന്‍ അല്ലേ.. വിശ്വസിക്കാതിരിക്കാന്‍ അപ്പുവിനു കഴിഞ്ഞില്ല . എന്നാ പിന്നെ തനിക്കും ഒന്നുംട്രൈ ചെയ്താലെന്താ.. കിട്ടിയ കിട്ടി പോയ പോയി !അങ്ങനെ അവനും പോയി അവളോട്‌ ചോദിച്ചു. പാവം പെണ്‍കുട്ടി ഒരുപൊട്ടിതെറിയില്‍ കുറഞ്ഞതൊന്നും അവള്ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. അവള്‍ തന്‍റെ ക്ലാസ്സിലെ മറ്റു കുട്ടികളോട് ഇതെല്ലാംപോയി പറഞ്ഞു. അങ്ങനെ ക്ലാസ്സിലെ എല്ലാവരുടെയും മുന്പില്‍ അപ്പു നാണംകെട്ടു. അത് ചെന്നു കലാശിച്ചത് അപ്പുവുംരാജുവും തമ്മിലുള്ള പൊരിഞ്ഞ അടിയില്‍ ആണ് .ഇതെല്ലാം സര്‍വ സാധാരണമല്ലേ എന്ന് തോന്നാം.
ഈ വഴക്ക് അങ്ങനെയൊന്നും അവസാനിച്ചില്ല . അപ്പുവും രാജുവും സ്ഥലത്തെഒരു ലോക്കല്‍ ക്വോട്ടേഷന്‍ ടീമിലെ ചിലരെ കാശു കൊടുത്തു ഏര്‍പാടാക്കി. പക്ഷെഭാഗ്യമോ നിര്‍ഭാഗ്യമോ രണ്ടു പേരും പൈസ കൊടുത്തത് ഒരേ ടീമിലെഗുണ്ടകള്‍ക്കയിരുന്നു. മനുഷ്യത്വം ചോര്‍ന്നു പോയിട്ടില്ലാത്ത ആ പാവം ഗുണ്ടകള്‍കിട്ടിയ കാശിനു ഓരോ സ്മാളും വാങ്ങി അടിച്ച് നേരെ ചെന്നു സ്കൂളിലെ PT മാഷോട് കാര്യം പറഞ്ഞു. അങ്ങനെ പിള്ളേര് സ്കൂളും ടുഷനും കഴിഞ്ഞുസ്ഥലത്തെത്തിയപ്പോള്‍ ഗുണ്ടകള്‍ക്ക് പകരം അവിടെ സ്വന്തം അധ്യപകരു. പിന്നെഅവിടെ നടന്നത് എന്താണെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്ഊഹിക്കാമല്ലോ..

ഇതിവിടെ തീരുന്നില്ല! ഈ കഥയുടെ ആവേശവും എന്‍റെ അമ്പരപ്പും ഒട്ടുംചോരാതെ ഞാന്‍ ഇതു എന്‍റെ ഒരു കൊച്ചു കൂട്ടുകാരിയോട് പറഞ്ഞു. നഗരത്തിലെ മറ്റൊരു പ്രമുഖ cbse സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലാണ് അവള്‍പഠിക്കുന്നത്. എന്‍റെ കഥ അവളില്‍ യാതൊരു ഭാവമാറ്റം ഉണ്ടാക്കിയില്ല എന്ന്മാത്രമല്ല അവള്‍ എന്നെ കളിയാക്കി ചിരിക്കുകയും ചെയ്തു !!

അവളുടെ സ്കൂളില്‍ തന്നെ ഒരു ക്വോട്ടേഷന്‍ ടീം ഉണ്ടത്രേ. ഒമ്പതാം ക്ലാസ്സിലുംപത്തിലും പഠിക്കുന്ന ചേട്ടന്മാര് ആണ് ടീമില് ഉള്ളത്. മോഷണം, പ്രേമംപൊളിക്കല്‍ ,കൂട്ടിച്ചേര്‍ക്കല്‍ , കമന്റടി , റാഗിംഗ് അങ്ങനെ സ്കൂളിലെ ഒരു വിധംകേസുകളെല്ലാം
ഇവര്‍ ഡീല്‍ ചെയ്തോളും. ആദ്യം orkut ഇല്‍ കൂടിയോ sms ഇല്‍കൂടിയോ ഭീഷണി , പിന്നെ നേരിട്ടു ഭീഷണി ,അതും എറ്റില്ലെങ്കില്‍ തല്ലു!! ഇതാണ്പൊതുവെയുള്ള ഒരു രീതി! കൈ തന്നെയാണ് പ്രധാന ആയുധം.
പിന്നെ വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്ന പോലെ കോമ്പോസോ ,പേനാകത്തിയോ,കല്ലോ അങ്ങനെ കയ്യില്‍ കിട്ടുന്നതെന്തും! പുറത്തെ ടീമുകളെ വെച്ചുനോക്കുമ്പോള്‍ ഇവരുടെ റേറ്റ് കുറവാ. നേരിട്ടു ചെന്നു പറയാന്‍ ബുദ്ധിമുട്ട്ഉണ്ടെങ്കില്‍ ഇവരുടെ moblie ഫോണില്‍ വിളിച്ചാല്‍ മതി..

ഇതെല്ലാം കെട്ട് വാ പൊളിച്ചിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ടു അവള്‍ഓടി പോയി ..

ആര്‍ക്കാണ് തെറ്റ് പറ്റിയത് ? തെറ്റ് പറ്റികൊണ്ടിരിക്കുന്നത് ?

എന്തായാലും ഞാന്‍ പഠിച്ച developmental psychology മാറ്റി എഴുതേണ്ട കാലംഅതിക്രമിച്ചിരിക്കുന്നു!!!

എന്നെ വെറുതെ വിടൂ ...!!

മഴയെ കുറിച്ചു എഴുതിയതിനു എനിക്ക് വധ ഭീഷണി വരെ വന്ന സാഹചര്യത്തില്‍ ആണ് ഞാന്‍ ഇതു എഴുതുന്നത് !
മഴയെ ഞാന്‍ അടച്ചാക്ഷേപിച്ചു എന്നാണ് എനിക്കെതിരെയുള്ള ആരോപണം . ചില ചെന്നൈ നിവാസികള്‍ ആണ് ഭീഷണിക്ക് പുറകില്‍.. കേസ് കൊടുത്താലോ എന്നൊക്കെ ആലോചിച്ചതാണ് . പിന്നെ അവര്‍ എന്‍റെ സുഹൃത്തുക്കള്‍ കൂടിയായത് കൊണ്ടു ഞാനനങ്ങു ക്ഷമിച്ചു..

കൂട്ടുകാരെ.. ഞാന്‍ അങ്ങനെ പൂര്‍ണമായും ഒരു മഴ വിരോധി ഒന്നും അല്ല .. മഴയുടെ വില നന്നായി അറിയുന്ന ഒരു പാലക്കാടുകാരിയാണ് ..പിന്നെ മഴയെക്കുറിച്ച് ഇങ്ങനെയും ചില ചിന്തകള്‍ ഉണ്ടെന്നു പറയണം എന്ന് തോന്നി..
അല്ലേലും നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റോ ഒരിക്കല്‍ പോലും മഴയെ ശപിച്ചിട്ടില്ല എന്ന് ? ഉണ്ടെങ്കില്‍ ഞാന്‍ തോല്‍വി സമ്മതിക്കുന്നു..:)

2009 ജൂലൈ 14, ചൊവ്വാഴ്ച

എന്‍റെ ചെറിയ വലിയ ലോകം !!

... അങ്ങനെ ഞാനും ഒരു ബ്ലോഗ് എഴുത്തുകാരി ആവാന്‍ പോവുന്നു ! ദൈവത്തിന്റെ വികൃതികള്‍ ! അല്ലാതെ എന്ത്‌പറയാന്‍ ! ഒരു നന്ദിയോടെ തുടങ്ങാം ..
പ്രിയപ്പെട്ട ഇന്ദുവിന് എന്നിലെ മടി പിടിച്ച എഴുത്തുകാരിയെ ( അങ്ങനെ വിളിക്കാമോ എന്നറിയില്ല , എങ്കിലും ..) നല്ല ചുട്ട അടി തന്നു എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതിനു..

മഴ !!
നല്ല മഴ !! മഴ പലര്ക്കും ഒരു ഹരമാണ് ! മഴയെപറ്റി എത്രഎത്ര കഥകളും കവിതകളും പാട്ടുകളും സിനിമാകളുംചിത്രങ്ങളും... പക്ഷെ സത്യം പറയാലോ ഒരു പണിയും ഇല്ലെങ്കില്‍ മഴ ആസ്വദിക്കാന്‍ കൊള്ളാം..

ഇവിടെ മനുഷ്യന്‍ ജലദോഷവും മൂക്കടപ്പും കാരണം ഒന്നു ഉറങ്ങാന്‍ കഷ്ടപെടുമ്പോള്‍ ആരൊക്കെയോ പറഞ്ഞപോലെ തിമിര്‍ത്തു പെയ്യുന്ന മഴയുടെ താരാട്ടു കേള്‍ക്കാന്‍ ഒന്നും എനിക്ക് പറ്റുന്നില്ല !

ഇതൊക്കെ പറഞ്ഞപ്പോള്‍ എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു എനിക്ക് പോസിറ്റീവ് തിങ്കിങ്ങ് ഇല്ല എന്ന് ! അത് എന്‍റെമാത്രം പ്രശ്നമല്ലെന്നും എന്‍റെ
ജനറേഷന്‍ന്‍റെ മൊത്തം പ്രശ്നമാണെന്നും ആണ് പുള്ളി പറയുന്നതു ! ആയിരിക്കാം !

പണ്ടൊക്കെ ആളുകള്‍ "നല്ല മഴ " എന്ന് മാത്രമെ പറയാറുള്ളൂ പോലും .. അത് രണ്ടു ടോണില്‍ പറയും. നല്ല മഴ എന്ന ആ വാക്ക് വളരെ പോസിറ്റീവ് ആണ് !! പക്ഷെ എന്‍റെ '
ജനറേഷന്‍നില്‍പെട്ടവര്‍ പറയുന്നതു"ശോ എന്തൊരു നശിച്ച മഴയാ" എന്നാണ് ! എന്തൊരു നെഗറ്റീവ് തിങ്കിങ്ങ് ആണ്!!
(പിന്നീടാണ് അറിയുന്നത് ഈ പുള്ളി പേഴ്സണാലിറ്റി ടെവലെപ്മെന്റ്റ്‌ ക്ലാസുകള്‍ എടുക്കാറുണ്ട് എന്ന് . വെറുതെയല്ല ..)

എന്തായാലും സുഹൃത്തേ ..എയിഡ്സ് നെകാല്‍ ഭീകരന്മാരായ പനികള്‍ ഉള്ളപ്പോള്‍ എനിക്ക് വെറുമൊരു ജലടൊഷമല്ലേ ഉള്ളു എന്നൊക്കെ വളരെ പോസിറ്റീവ് ആയിട്ട് തന്നെ ഞാന്‍ ചിന്തിക്കാം..
പക്ഷെ മഴയെ അസ്ഥിക്ക് പിടിച്ചു സ്നേഹിച്ചു നടക്കുന്നവര് എന്നോട് ക്ഷമിക്കുക ..

ഇന്ഹലെരും മരുന്നകലും വിക്ക്സും എല്ലാം പയറ്റി നോക്കി പരാജയപെട്ട് ... മൂക്കടഞ്ഞു ശ്വാസം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍.. കൊട്ടിയടച്ച ജനല്‍ വാതിലുകള്‍ പോലും തുളച്ചു വരുന്ന മഴയുടെ ശബ്ദം (അഥവാ താരാട്ടു !) അലോസരാപെടുത്തുമ്പോള്‍ എനിക്ക് പറയാതിരിക്കാന്‍ വയ്യ ... "നല്ല മഴ " !!!