... അങ്ങനെ ഞാനും ഒരു ബ്ലോഗ് എഴുത്തുകാരി ആവാന്‍ പോവുന്നു ! ദൈവത്തിന്റെ വികൃതികള്‍ ! അല്ലാതെ എന്ത്പറയാന്‍ ! ഒരു നന്ദിയോടെ തുടങ്ങാം ..
പ്രിയപ്പെട്ട ഇന്ദുവിന് എന്നിലെ മടി പിടിച്ച എഴുത്തുകാരിയെ ( അങ്ങനെ വിളിക്കാമോ എന്നറിയില്ല , എങ്കിലും ..) നല്ല ചുട്ട അടി തന്നു എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതിനു..
മഴ !!
നല്ല മഴ !! മഴ പലര്‍ക്കും ഒരു ഹരമാണ് ! മഴയെപറ്റി എത്രഎത്ര കഥകളും കവിതകളും പാട്ടുകളും സിനിമാകളുംചിത്രങ്ങളും... പക്ഷെ സത്യം പറയാലോ ഒരു പണിയും ഇല്ലെങ്കില്‍ മഴ ആസ്വദിക്കാന്‍ കൊള്ളാം..
ഇവിടെ മനുഷ്യന് ജലദോഷവും മൂക്കടപ്പും കാരണം ഒന്നു ഉറങ്ങാന്‍ കഷ്ടപെടുമ്പോള്‍ ആരൊക്കെയോ പറഞ്ഞപോലെ തിമിര്‍ത്തു പെയ്യുന്ന മഴയുടെ താരാട്ടു കേള്‍ക്കാന്‍ ഒന്നും എനിക്ക് പറ്റുന്നില്ല !
ഇതൊക്കെ പറഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞു എനിക്ക് പോസിറ്റീവ് തിങ്കിങ്ങ് ഇല്ല എന്ന് ! അത് എന്റെമാത്രം പ്രശ്നമല്ലെന്നും എന്റെ ജനറേഷന്‍ന്റെ മൊത്തം പ്രശ്നമാണെന്നും ആണ് പുള്ളി പറയുന്നതു ! ആയിരിക്കാം !
പണ്ടൊക്കെ ആളുകള്‍ "നല്ല മഴ " എന്ന് മാത്രമെ പറയാറുള്ളൂ പോലും .. അത് രണ്ടു ടോണില്‍ പറയും. നല്ല മഴ എന്ന ആ വാക്ക് വളരെ പോസിറ്റീവ് ആണ് !! പക്ഷെ എന്റെ ' ജനറേഷന്നില്പെട്ടവര് പറയുന്നതു"ശോ എന്തൊരു നശിച്ച മഴയാ" എന്നാണ് ! എന്തൊരു നെഗറ്റീവ് തിങ്കിങ്ങ് ആണ്!!
(പിന്നീടാണ് അറിയുന്നത് ഈ പുള്ളി പേഴ്സണാലിറ്റി ടെവലെപ്മെന്റ്റ് ക്ലാസുകള്‍ എടുക്കാറുണ്ട് എന്ന് . വെറുതെയല്ല ..)
എന്തായാലും സുഹൃത്തേ ..എയിഡ്സ് നെകാല്‍ ഭീകരന്മാരായ പനികള്‍ ഉള്ളപ്പോള്‍ എനിക്ക് വെറുമൊരു ജലടൊഷമല്ലേ ഉള്ളു എന്നൊക്കെ വളരെ പോസിറ്റീവ് ആയിട്ട് തന്നെ ഞാന്‍ ചിന്തിക്കാം..
പക്ഷെ മഴയെ അസ്ഥിക്ക് പിടിച്ചു സ്നേഹിച്ചു നടക്കുന്നവര്‍ എന്നോട് ക്ഷമിക്കുക ..
ഇന്ഹലെരും മരുന്നകലും വിക്ക്സും എല്ലാം പയറ്റി നോക്കി പരാജയപെട്ട് ... മൂക്കടഞ്ഞു ശ്വാസം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍.. കൊട്ടിയടച്ച ജനല്‍ വാതിലുകള്‍ പോലും തുളച്ചു വരുന്ന മഴയുടെ ശബ്ദം (അഥവാ താരാട്ടു !) അലോസരാപെടുത്തുമ്പോള് എനിക്ക് പറയാതിരിക്കാന്‍ വയ്യ ... "നല്ല മഴ " !!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

കഥകള്‍ ഓരോന്നായി ഇങ്ങു പോരട്ടെ..
മറുപടിഇല്ലാതാക്കൂഇപ്പോള് നീ ഇതൊക്കെ പറയും..ചെന്നയില്‍ വാ.
അപ്പോഴറിയാം മഴയുടെ വില..
എന്തായാലും നല്ല തുടക്കം :)
great sumi. . ithoru nalla thudakkamavatte.. pakshe mazhaye kuttam paranju thudangiyathu sariyaayilla...
മറുപടിഇല്ലാതാക്കൂindulekhayodu njan yojikkunnu.. mazhayude vila ariyanamenki.. bangi ariyanamenki,, ingu varanam,,, mazhayude naduvil kidannurangunna ninakkonnum ath paranjan manassilavilla.. ath maanssilakanengi sense undavanam.. sensibility undaavanam!!! ethayaalum ingu varualle/.// apo ariyam
any ways.. welcome to bloggers community!!
ente sumi.........neeyum oru "blogi" aayalle...
മറുപടിഇല്ലാതാക്കൂvaikiyanenkilum njan ezhuthatte.. ente bhrantu pidicha lokathil mazhayum kattumokke verum aavarthanangal mathramanu.....
മറുപടിഇല്ലാതാക്കൂennalum edo... nee marannu poyo vellamillathe cuppil vellam collect cheyyan abayarthikaleppole nammal ninna aa kalam... oru bucket vellam kondu kunninpurathu jeevichu theertha naalukal......