ആദ്യമേ പറയട്ടെ.. ഒട്ടും തന്നെ കൂട്ടിചേര്ക്കലുകാലോ ഏചുകെട്ടലുകലൊ ഇല്ലാതെയാണ് ഞാന്‍ ഇതെഴുതുന്നത്.
കഥ നടന്നത് ദൈവത്തിന്റെ സ്വന്തം നാടിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ ആണ്. നഗരത്തിലെഒരു പ്രമുഖ isce സ്കൂളില്‍ ആണ്. അവിടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. സൌകര്യാര്‍ത്ഥം നമുക്കവരെ അപ്പു എന്നും രാജു എന്നും വിളിക്കാം..
ഒരു ദിവസം രാജു അപ്പുവിനോട് പറയുന്നു "എടാ നമ്മടെ ക്ലാസ്സിലെ ആ മീനുവില്ലേ .. അവള് സൂപ്പര്‍ സംഭവമാണ്ട്ടാ. വിളിച്ച പോന്നോളും. എനിക്കൊരു കിസ്സ് ഒക്കെ തന്നു."
പറഞ്ഞതു സ്വന്തം കൂട്ടുകാരന് അല്ലേ.. വിശ്വസിക്കാതിരിക്കാന്‍ അപ്പുവിനു കഴിഞ്ഞില്ല . എന്നാ പിന്നെ തനിക്കും ഒന്നുംട്രൈ ചെയ്താലെന്താ.. കിട്ടിയ കിട്ടി പോയ പോയി !അങ്ങനെ അവനും പോയി അവളോട് ചോദിച്ചു. പാവം പെണ്‍കുട്ടി ഒരുപൊട്ടിതെറിയില് കുറഞ്ഞതൊന്നും അവള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. അവള് തന്റെ ക്ലാസ്സിലെ മറ്റു കുട്ടികളോട് ഇതെല്ലാംപോയി പറഞ്ഞു. അങ്ങനെ ക്ലാസ്സിലെ എല്ലാവരുടെയും മുന്പില് അപ്പു നാണംകെട്ടു. അത് ചെന്നു കലാശിച്ചത് അപ്പുവുംരാജുവും തമ്മിലുള്ള പൊരിഞ്ഞ അടിയില്‍ ആണ് .ഇതെല്ലാം സര്‍വ സാധാരണമല്ലേ എന്ന് തോന്നാം.
ഈ വഴക്ക് അങ്ങനെയൊന്നും അവസാനിച്ചില്ല . അപ്പുവും രാജുവും സ്ഥലത്തെഒരു ലോക്കല്‍ ക്വോട്ടേഷന്‍ ടീമിലെ ചിലരെ കാശു കൊടുത്തു ഏര്‍പാടാക്കി. പക്ഷെഭാഗ്യമോ നിര്‍ഭാഗ്യമോ രണ്ടു പേരും പൈസ കൊടുത്തത് ഒരേ ടീമിലെഗുണ്ടകള്ക്കയിരുന്നു. മനുഷ്യത്വം ചോര്‍ന്നു പോയിട്ടില്ലാത്ത ആ പാവം ഗുണ്ടകള്കിട്ടിയ കാശിനു ഓരോ സ്മാളും വാങ്ങി അടിച്ച് നേരെ ചെന്നു സ്കൂളിലെ PT മാഷോട് കാര്യം പറഞ്ഞു. അങ്ങനെ പിള്ളേര് സ്കൂളും ടുഷനും കഴിഞ്ഞുസ്ഥലത്തെത്തിയപ്പോള് ഗുണ്ടകള്‍ക്ക് പകരം അവിടെ സ്വന്തം അധ്യപകരു. പിന്നെഅവിടെ നടന്നത് എന്താണെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്ക്ക്ഊഹിക്കാമല്ലോ..
ഇതിവിടെ തീരുന്നില്ല! ഈ കഥയുടെ ആവേശവും എന്റെ അമ്പരപ്പും ഒട്ടുംചോരാതെ ഞാന്‍ ഇതു എന്റെ ഒരു കൊച്ചു കൂട്ടുകാരിയോട് പറഞ്ഞു. നഗരത്തിലെ മറ്റൊരു പ്രമുഖ cbse സ്കൂളില്‍ ഒമ്പതാം ക്ലാസ്സിലാണ് അവള്പഠിക്കുന്നത്. എന്റെ കഥ അവളില്‍ യാതൊരു ഭാവമാറ്റം ഉണ്ടാക്കിയില്ല എന്ന്മാത്രമല്ല അവള് എന്നെ കളിയാക്കി ചിരിക്കുകയും ചെയ്തു !!
അവളുടെ സ്കൂളില്‍ തന്നെ ഒരു ക്വോട്ടേഷന്‍ ടീം ഉണ്ടത്രേ. ഒമ്പതാം ക്ലാസ്സിലുംപത്തിലും പഠിക്കുന്ന ചേട്ടന്മാര് ആണ് ടീമില്‍ ഉള്ളത്. മോഷണം, പ്രേമംപൊളിക്കല് ,കൂട്ടിച്ചേര്‍ക്കല്‍ , കമന്റടി , റാഗിംഗ് അങ്ങനെ സ്കൂളിലെ ഒരു വിധംകേസുകളെല്ലാം ഇവര്‍ ഡീല്‍ ചെയ്തോളും. ആദ്യം orkut ഇല് കൂടിയോ sms ഇല്കൂടിയോ ഭീഷണി , പിന്നെ നേരിട്ടു ഭീഷണി ,അതും എറ്റില്ലെങ്കില് തല്ലു!! ഇതാണ്പൊതുവെയുള്ള ഒരു രീതി! കൈ തന്നെയാണ് പ്രധാന ആയുധം.
പിന്നെ വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്ന പോലെ കോമ്പോസോ ,പേനാകത്തിയോ,കല്ലോ അങ്ങനെ കയ്യില്‍ കിട്ടുന്നതെന്തും! പുറത്തെ ടീമുകളെ വെച്ചുനോക്കുമ്പോള്‍ ഇവരുടെ റേറ്റ് കുറവാ. നേരിട്ടു ചെന്നു പറയാന്‍ ബുദ്ധിമുട്ട്ഉണ്ടെങ്കില് ഇവരുടെ moblie ഫോണില്‍ വിളിച്ചാല്‍ മതി..
ഇതെല്ലാം കെട്ട് വാ പൊളിച്ചിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ടു അവള്ഓടി പോയി ..
ആര്‍ക്കാണ് തെറ്റ് പറ്റിയത് ? തെറ്റ് പറ്റികൊണ്ടിരിക്കുന്നത് ?
എന്തായാലും ഞാന്‍ പഠിച്ച developmental psychology മാറ്റി എഴുതേണ്ട കാലംഅതിക്രമിച്ചിരിക്കുന്നു!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഫോണ്ട് കുറച്ചു വലുതാക്കണം അല്ലെങ്കില്‍ ഞാനും ഒരു ടീം ഏര്‍പ്പാടാക്കും. ബ്ലോഗ് നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂlol.... quotation team at school :D..
മറുപടിഇല്ലാതാക്കൂthrisooril allenkilum quotation teamukal kooduthal anennanu ketittullathu
my God !!!
മറുപടിഇല്ലാതാക്കൂ